Sunday, 1 November 2015

HAPPY BIRTHDAY 'APJ ABDUL KALAM'

ഇന്ന് ഒക്ടോബർ 15. ലോക പൌരന്റെ ജന്മദിനം. അനന്തതയുടെ അഗ്നി ചിറകിലേറി   നമ്മുടെ ആകാശ സ്വപ്നങ്ങള്‍ക്ക്  നിറം പകര്‍ന്ന്‍  സ്വപ്നം കാണുവാൻ പഠിപ്പിച്ച ജനങ്ങളുടെ പ്രസിഡണ്ട്‌ ആയിരുന്ന  APJ അബ്ദുൽ കലാം ജനിച്ച ദിവസ്സം.

1931ൽ ഇന്നേ ദിവസ്സമാണ് അബ്ദുൽ കലാം ജനിച്ചത്‌. കടൽ തീരത്ത് നിന്നും കക്കകൾ പെറുക്കിയും പത്രം വിറ്റും വളർന്ന് രാജ്യത്തിന്റെ പ്രഥമ പൗര സ്ഥാനം വരെ അലങ്കരിച്ച മഹാ പുരുഷൻ. ലളിത ജീവിതവും ഉയര്ന്ന ചിന്തയും ജീവിത വര്യയാക്കി ലോക യുവത്വത്തിന് മാതൃകയായി കാലങ്ങളിൽ നേടിയെടുത്ത  പരിജ്ഞാനം തലമുറകളിലേക്ക്  പകര്ന്നു കൊടുക്കാൻ ജീവിതം തന്നെ പ്രാര്ത്ഥന ആക്കിയ കർമയോഗി.

ഒരു മനുഷ്യ ജന്മം എങ്ങനെ ആയിരിക്കണം എന്ന് നമ്മളെ കാട്ടിത്തന്നു മരണം കൊണ്ടുപോലും അസ്സുയ ഉളവാക്കി 2015 ജൂലൈ 27 അം തീയതി  ആ മഹാ പുരുഷൻ കാല യവനികയ്ക്ക്  പിന്നിൽ മറഞ്ഞു.

ഭൗതികമായി  നമ്മളെ വിട്ടു പറിഞ്ഞു വെങ്കിലും എപിജെ അബ്ദുള്‍ കലാം നമ്മളിൽ എന്നും  ജീവിക്കും. നമ്മളെ അതിരുകളില്ലാതെ സ്വപം കാണിക്കുവാൻ, അനന്ത വിഹായസ്സിൽ മഴയ്ക്ക് മുകളിൽ ഉയർന്ന് പറക്കുവാൻ കഴുകനകുവാൻ നമ്മളുടെ ചിറകുകൾക്ക് കരുതേകുവാൻ, നമുക്കായ് ലോക സമാധാനത്തിന്റെ കഥകൾ പറയുവാൻ.

അദ്ദേഹത്തിന്റെ ഈ ജന്മദിനത്തിൽ ജന്മദിനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ആ സ്മരണയിൽ സമർപ്പിക്കാം:

ജന്മദിനം
**********
"നമ്മൾ കരയുന്നത് കണ്ടു
അമ്മ ചിരിക്കുന്ന ഒരേ ഒരു ദിനം" _APJ

നമ്മുടെ രാജ്യത്തിലെ ഓരോ അമ്മമാരും ഓരോ APJ അബ്ദുൽ കലാമിന് ജന്മം നല്കട്ടെ !!!
"ഹാപ്പി ബർത്ത് ഡേ അബ്ദുൽ കലാം "

-ബിജു രാജ്

കേരളപ്പിറവി ദിനം

ഇന്ന് നവംബര്‍ 1.കേരളപിറവി ദിനം,കേരളമെന്ന ഹരിത നിബിഡമായ മലയാളമെന്ന മധുര ഭാഷ സംസാരിക്കുന്ന
ഈ കൊച്ചു സംസ്ഥാനം ഇന്ത്യന്‍ ഭൂപടത്തില്‍ നാം ഇന്ന് കാണുന്ന രീതിയില്‍ രേഖപെട്ടിടു ഇന്ന് 59 വര്‍ഷങ്ങള്‍ തികയുന്നു ,1947 ഇല്‍ നമ്മുടെ രാജ്യം സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിനെ കരാള ഹസ്തങ്ങളില്‍ നിനും മുക്തയായതിനു ശേഷമാണു ഐക്യ കേരളം എന്നാ ആശയം മുന്നോട്ടു വന്നത്.

      സ്വാതന്ത്ര്യത്തിനു ശേഷം ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന സംഘ ടിപ്പികുവാന്‍ സര്‍ക്കാര്‍ തീരുമാനികുകയും,അതിന്‍റെഅടിസ്ഥാനത്തില്‍ ,'ഭാസില്‍ അലി' തലവനായ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോർട്ടിൻ പ്രകാരം 1956 November 1 നു തിരുവതാംകൂര്‍,കൊച്ചി ,എന്നെ നാട്ടു രാജ്യങ്ങളും,മലബാര്‍ ഭാഗങ്ങളും,ചേര്‍ന്ന് കേരളം രൂപീകൃതമായി.

    മലയാളി എന്ന വികാരം ഒരു ദിവസം എങ്കിലും നമ്മുടെ മനസ്സില്‍ ഉയര്‍ത്തെഴുന്നെൽക്കുന്നത് ഇ ഒരു ദിവസം മാത്രമാണ്. ഭാഷാ പ്രേമവും,സംസ്ക്കാര മഹിമയും ഇന്ന് കൊട്ടിഘോഷിക്കപ്പെടും നാളെ അവയെല്ലാം വീണ്ടും വിസ്മ്രിതിയിൽ ലെയിക്കും.

    മലയാള ഭാഷാ ദിനവും,കേരളപിറവി ദിനവും,ഒരേ ദിവസമാണ് ആഘോഷിക്കുന്നത്.ദേശവും ,ഭാഷ യും തമ്മിലുള്ളബന്ധംസൂചിപ്പിക്കുവൻ .ഇതില്‍ പരം ഏതുദിനമാനുള്ളത്
    ഭാഷ ദേശവും,ദേശം ജെനങ്ങളും ആണല്ലോ?
    "ഇവിടെ പിറക്കുന്ന കാട്ടു പുല്ലിലുമുണ്ടു ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും,
    ഇവിടെക്കിടക്കുന്ന കാട്ടുകല്ലിലുമുണ്ടു വിവിധ സനാതന ചൈതന്യ പ്രതീകങ്ങള്‍
    കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍ ."(കേരളം വളരുന്നു- പാലാ നാരായണൻ നായർ)
    എന്ന് കേരളത്തെ പറ്റി കവി കല്പ്പിച്ച വർണ്ണനകൾ ഇന്ന് നമ്മുടെ "ദൈവത്തിന്‍റെ സ്വന്തം നാടിനു" ചേരുന്നതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനിടെ ഇന്ന് വിരിയുവാൻ ചെടികളില്ല കാടുകളില്ല എങ്ങും തരിശുഭൂമിയും ഉണങ്ങിവരണ്ട പാടങ്ങളും നീര്‍വറ്റി യ ജലസ്രോതസ്സുകളും.ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ ഇന്ന് പിശാചുക്കൾ താണ്ഡവമാടുന്നു. ജാതിപ്പോരും മതപ്പോരും രാഷ്ട്രിയ ചെരിപോരും ഇന്നിവിടെ നടമാടുന്നു. ഇന്ന് "പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍" പടരുന്നത്‌ നമ്മുടെ ഈ ദുഷ്കീർതികളും
    മലയാളഭാഷ ശ്രേഷ്ഠഭാഷയായി ലോകം അംഗീകരിചിട്ട് 3 വർഷത്തോളമാകുന്നു. നമ്മുടെ ഭാഷക്ക് ഇത്രയുംഖ്യാതി ഉണ്ടായിട്ടും മലയാളികളായ നമ്മൾ മലയാളം മറക്കുന്നു അല്ലെങ്കിൽ മലയാളം സംസാരിക്കുന്നത് നാണക്കേടായി കരുതുന്നു.
    നമ്മുടെ അയല്‍സംസ്ഥാനങ്ങളായ ,തമിഴ്നാട്‌,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെ നമുക്ക് കണ്ടു പഠിക്കാം. അവിടുത്തെ ഭരണകൂടം ഭാഷയെ പരിഭോഷിപ്പിക്കുവനായി എന്തല്ലാമാണ് ചെയ്യുന്നത്. വളരെ സമ്പന്ന മായതും മഹാത്തായതുമായ ഒരു ഭാഷയും സം സ്കാരവും നമുക്കുണ്ട് അത് കാത്ത് സൂക്ഷിക്കേണ്ട കര്‍ത്തവ്യം ഓരോ കേരളിയനും ഉണ്ട്. അതിനായി പ്രവർത്തിക്കുവാൻ കേരളപ്പിറവി ദിവസ്സമായ ഇന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
    എല്ലാവർക്കും കേരള പിറവി ആശംസകൾ

    - ബിജു രാജ്

Thursday, 29 October 2015

Jacqueline ഓർമ്മകൾ

Jacqueline ഓർമ്മകൾ
***************************
ഇന്നലെ  ഞാൻ താമസിക്കുന്ന സ്ഥലത്തിന്റെ അടുത്തായി ഒരു accident നടന്നു. ' accident' എന്നാ വാക്ക് നമുക്ക് ഒരു പുത്തരി അല്ല. എങ്കിലും ഇന്നലെ ഞാൻ കണ്ട accident എന്നെ വല്ലാതെ വേദനിപ്പിച്ചു.

ഇന്നലെ നടന്ന ആ സംഭവം  പണ്ട്  ഞാൻ   വായിച്ച ഒരു ജീവിത  കഥയിലേക്ക്‌ എന്റെ  ഓർമകളെ   കൂട്ടികൊണ്ടു  പോയി.   'ജാക്വിലിൻ  സുബര്ടിയോ' എന്നാ ഒരു പെണ്‍കുട്ടിയുടെ  കഥ 'Texas' ഇൽ നൃത്തവും   ഇംഗ്ലീഷ്  ഭാഷയും  അഭ്യസിക്കാൻ  പോയ ഒരു Venuezuelan  സുന്ദരി. അവൾ വീട്ടുകര്ക്കും കൂട്ടുര്ക്കും പ്രിയപ്പെട്ട 'ജാക്വി'  ആയിരുന്നു. കണ്ണുകൾ കൊണ്ടു കഥ പറയുന്ന സുന്ദരിക്കുട്ടി!

സെപ്റ്റംബർ 19, 1999 രാത്രി  ജാക്വി ഒരു  പിറന്നാൾ പാർട്ടിയിൽ  പങ്കെടുത്തു  സുഹൃത്തുക്കൾ, ലോറ ഗരേരോ എന്നിവര്ക്കൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നു.  കാർ ഓടിച്ചിരുന്ന ഡ്രൈവെരോ ജാക്വിയോ കൂട്ടുകാരോ മദ്യപിചിട്ടുണ്ടയിരുന്നില്ല.

മറുവശത്ത് ഈ കഥയിലെ വില്ലൻ  റെജിനാൾഡ് Stephey, ഒരു 18-കാരനായ ഹൈ സ്കൂൾ വിദ്യാർഥി, ഒരു പാർട്ടിയിൽ തന്റെ സുഹൃത്തുക്കളുമായി മദ്യപിച്ചതിന് ശേഷം തന്റെ SUV ഭ്രാന്തമായി ഓടിച്ചു വീട്ടിലേക്കു  മടങ്ങുന്നു

1999 ലെ ആ  തണുത്ത പ്രഭാതത്തിൽ ജാക്വിയുടെയും സ്റെഫേ  യുടെയും വണ്ടികൾ കൂട്ടി മുട്ടി  !!!! ഹെഡ് ഓണ്‍ ..!!

ജാക്കി യുടെ സുഹൃത്തുക്കൾ തൽക്ഷണം കൊല്ലപ്പെട്ടു.

കാർ തീ പിടിച്ചു ജാക്കിയുടെ  കാൽ  സീറ്റിനടിയിൽ കുടുങ്ങി. അവൾക്കു രക്ഷ പെടാൻ കഴിഞ്ഞില്ല . തീജ്വാലകൾ ഒരു വ്യാളി കണക്കെ  അവളെ കവരുന്നു തിന്നുകൊണ്ടിരുന്നു. ഒടുവിൽ   അഗ്നിശമനി എത്തി തീ കെടുത്താൻ ശ്രമിച്ചു.  വാഹനത്തിൽ നിന്ന് എല്ലാവരെയും നീക്കാൻ ശ്രമീക്കുന്നതിനിടയിൽ തീ വീണ്ടും ആളി പടർന്നു.

ജാക്കി  കത്തികൊണ്ടിരിക്കുന്ന  കാറിൽ  പെട്ടുകിടന്നു. അവൾ അലറിവിളിച്ചു. ബധിരനായ അഗ്നി അതൊന്നും ചെവിക്കൊണ്ടില്ല. അഗ്നി അവളുടെമേൽ പ്രതികാര താണ്ഡവമടി.
ഒടുവിൽ വളരെ നേരത്തെ ശ്രമത്തിനുശേഷം അന്ഗി ശമന വാഹനം  തീ  കെടുത്തി   

ജാക്കിയുടെ  ശരീരത്തിൽ  60 ശതമാനമായി പൊള്ളലേറ്റു. കണ്‍പോളകൾ  കത്തി നശിച്ചു കൈ വിരലുകള വെന്തുരുകി.അവളുടെ  മുടി, ചെവി, മൂക്ക്, ചുണ്ട് എല്ലാം അഗ്നി ആവേശ പൂർവ്വം വിഴുങ്ങി.  ഡോക്ടർ മാര്ക്ക്   പ്രതീക്ഷകൾ ഉണ്ടാര്യിരുന്നില്ല എങ്കിലും അവൾ മരണത്തെ  അതിജീവിച്ചു.

അവളുടെ ജീവൻ നിലനിർത്തുവാൻ 40 ഓളം മേജർ ശസ്ത്രക്രിയകൾ നടതെണ്ടാതായിവന്നു. അവൾ വിധിക്ക് കീഴടങ്ങിയില്ല. 2 വര്ഷങ്ങള്ക്ക് ശേഷം അവൾ ടെക്സസ് ഇൽ മാധ്യമങ്ങളിൽ പ്രത്യക്ഷപെട്ടു . തന്റെ വികൃത  രൂപം ലോകത്തെ കാണിച്ചു കൊടുക്കുവാൻ,  മദ്യപാനത്തിന്റെ വിപത്ത് എന്ത് എന്ന് ലോകത്തെ അറിയിക്കുവാൻ പോസ്റ്റർ ആയും വീഡിയോ ആയും അവൾ നിറഞ്ഞു നിന്നു. തന്റെ   ജീവിതം ഇല്ലാതാക്കിയ  സ്റെഫേ ക്ക് മാപ്പ് നല്കി കൂടെ  കൂട്ടി.

'Drunken drive ' ഇന്റെ  മുദ്രയായി  അവൾ ഇന്നും നില കൊള്ളുന്നു 

ഒരു ചെറിയ 'ത്രിൽ' അല്ലെങ്കിൽ ഒരു ചെറിയ അശ്രദ്ധ ഒരു ജീവകാലം മുഴുവൻ വേദനികാൻ  ഉള്ള വക സമ്മാനിക്കാം.

ഓരോ വർഷവും  1 മില്യണ്‍ ജീവൻ accident ഇൽ നഷ്ടപെടുന്നു എന്നാണ്  കണക്കു. ഓരോ 3 മിനിറ്റ് ലും  ഒരു കൊച്ചു കുട്ടി accident ഇൽ മരിക്കുന്നു. റോഡ്‌ accident എന്നത് ഒരു ആഗോള വിപത്തായി മാറിയിരിക്കുന്നു.

ജാക്ക്വിയുടെയും  റെഗ്ഗി യുടെയും ഈ കഥ നമുക്ക് ഒരു  ഒർമയാവട്ടെ!!!!

- ബിജു രാജ്

Wednesday, 21 October 2015

നിനക്കായ്‌
************
‘ബിജുക്കുട്ടാ  ഇന്നുമുത്തൽ ഇവനാണ് നിന്റെ അനിയൻ' കുഞ്ഞമ്മ ആ  കുഞ്ഞിനെ എന്‍റെ മടിയിൽ വച്ച് തന്നു. "അവന്റെ മൂക്ക് നോക്ക് നിന്റെ ആന മൂക്ക് പോലെ ഉണ്ട്" കുഞ്ഞിന്റെ മൂക്കിൽ തൊട്ടു കാണിച്ചു കൊണ്ട് കുഞ്ഞമ്മ പുഞ്ചിരിച്ചു. 

ഒന്നര വയസ്സ് പ്രായമുള്ള സുന്ദരനായ ഒരാണ്‍കുട്ടി . അവൻ എന്റെ മടിയ്ൽ കിടന്നു കൊണ്ട് എന്നെ നോക്കി ചിരിച്ചു. ഞാൻ  കണ്ണിണ വെട്ടാതെ അവനെ നോക്കിയിരുന്നു. അവൻ തന്റെ പൂവുപോലെ മൃതുലമായ കൈ എന്‍റെ നെഞ്ചിനോട്  ചേർത്ത് . ഞാൻ  അതിന്റെ നിർവൃതിയിൽ ലയിച്ചു അവനെ നോക്കിയിരുന്നു. അവൻ മോണ കാട്ടിചിരിച്ചു. പൂവിരിയുന്നതു പോലെ യുള്ള ചിരി, ഈ ഇരുണ്ട  ലോകത്തിലെ കറുത്ത ഹൃദയങ്ങളെ കുറിച്ച് അവനു യാതൊരു വിവരവും ഇല്ല. അവന്റെ ചിരിയിലും കളിയിലും മുഴുകി കുഞ്ഞമ്മ എന്നോടൊപ്പമിരുന്നു. ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. ഓടുവിൽ അവർ ഒരമ്മയായിരിക്കുന്നു!!

കുഞ്ഞമ്മ കുട്ടിയേയും തോളിലേന്തി പറമ്പിലും പാടത്തും ചുറ്റിനടന്നു. അവനു വേണ്ടി നിര്‍മ്മിച്ച ആ വീടിന്‍റെ  ഓരോ മുറികളും അവനെ കാണിച്ചു കൊടുത്തു. അവനോടു പരിഭവം പറഞ്ഞു,തന്‍റെ ത്യാഗത്തിന്റെ കഥകൾ പറഞ്ഞു. അവനു വേണ്ടി കാത്തിരുന്ന കളിപ്പാവകൾ അവനെ നോക്കി കണ്ചിമ്മി. കുഞ്ഞമ്മ ഒരമ്മയയിരിക്കുന്നു!!

കുഞ്ഞമ്മയുടെ ആദ്യത്തെ കുട്ടി മരിച്ച ആ സംഭവം എന്റെ  ഓർമ്മയിൽ ഇന്നും മങ്ങാതെ തന്നെ ഉണ്ട്.
1995 ലെ ആ വേനന്ൽ കാലം. എന്റെ സ്കൂൾ ദിനങ്ങൽ.

പൂർണ്ണ ഗർഭിണിയായ കുഞ്ഞമ്മ എന്റെ അമ്മോമ്മയോടൊപ്പം ആണ് അന്ന്    താമസ്സിച്ചിരുന്നത് . കുഞ്ഞമ്മയുടെ ഭർത്താവു 'രാജൻ,' ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടിൽ വരുവാൻ ലീവ് കിട്ടിയതും ഇല്ല. അമ്മാമയല്ലാതെ കുഞ്ഞമ്മയെ നോക്കുവാനായി   വീട്ടിൽ  മറ്റാരുമുണ്ടായിരുന്നില്ല. എല്ലാം സ്വയം ചെയ്യം എന്നാ വാശി കൂടി ആയപ്പോൾ അടുത്ത് താമസിക്കുന്ന മറ്റു ബന്ധുക്കളും കുഞ്ഞമ്മയെ ശ്രദ്ധിച്ചില്ല. വാശിയും ഈഗോയും അവരുടെ കൂടെപ്പിറപ്പുകളായിരുന്നു    .

ആന്നു ഒരു ഞായറാഴ്ചയായിരുന്നു. കുഞ്ഞമ്മ സിറ്റി യിൽ പോയി.  സാധനങ്ങൾ വാങ്ങി ഒരു കടയിൽ നിന്നും പുറത്തിറങ്ങുമ്പോൾ കൽ വഴുതി വീണു. സാരമായി പരിക്കുകൾ  പറ്റി. ബോധം നഷ്ടമായി. 
കണ്ടു നിന്നവരിൽ ആരോ ഒരാൾ കുഞ്ഞമ്മയെ ആശുപത്രിയിൽ എത്തിച്ചു. എമർജൻസി ഓപ്പറെഷൻ നടന്നു. പക്ഷെ ഡോക്ടറിനു കുട്ടിയെ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയതിനു ശേഷം കുഞ്ഞമ്മയെ  ഞങ്ങളുടെ വീട്ടിലേക്കാണ് കൊണ്ട് വന്നത്. കുഞ്ഞമ്മയുടെ മരിച്ചുപോയ കുട്ടിയെ അമ്മാമയുടെ വീടിൻ പറമ്പിലാണ് അടക്കം ചെയ്തത് അതുകൊണ്ടാണ് അമ്മാമയുടെ വീട്ടിലേക്കു കുഞ്ഞമ്മയെ കൊണ്ടുപോകാത്തിരുന്നത്.

കുഞ്ഞമ്മ ആരോടും മിണ്ടാതെയായി .എല്ലാ നേരവും കരയും, കുട്ടിയെ പറ്റി എന്തൊക്കയോ പുലമ്പും.  എപ്പോഴും ഉല്ലാസ്സവതിയായി   കാണാരുണ്ടായിരുന്ന  കുഞ്ഞമ്മയിൽ നിന്നും സന്തോഷം  എങ്ങോ മറഞ്ഞു പോയി. ഇടമുറിയിലെ ഒരു കട്ടിലിൽ മൂകയായി വീടിനു പുറത്തുപോലും ഇറങ്ങാതെ കുഞ്ഞമ ദിവസ്സങ്ങൾ തള്ളിനീക്കി. 

ഞാൻ ആയിരുന്നു കുഞ്ഞമ്മയുടെ ആകെയുള്ള കൂട്ടുകാരാൻ. എന്‍റെ സ്കൂളിൽ ഇന്നുമുള്ള വരവും കാത്തു  അവർ അക്ഷമയായി  കാത്തിരിക്കും. കുഞ്ഞമ്മ നല്ല ഒരു painter  ആയിരുന്നു. ചിത്ര രചനയിൽ ഡിപ്ലോമ ഉണ്ടായിരുന്നു. വീണ്ടും ചിത്രങ്ങൾ വരയ്ക്കുവാൻ ഞാൻ കുഞ്ഞമ്മയെ പ്രോത്സാഹിപ്പിച്ചു. ഞാന്നും ചേച്ചിയും ചീട്ടു കളിക്കുന്നത് കുഞ്ഞമ്മക്ക് ഇഷ്ടമായിരുന്നില്ല. "വീട്ടിൽ കടം  കയറും" എന്നുചൊല്ലി ഞങ്ങളെ ശകാരിക്കുമായിരുന്നു.  ഒരു ദിവസ്സം അവർ ഞങളുടെ ചീട്ടുകള്‍  കീറി കഷ്ണങ്ങളാക്കി അടുപ്പിലിട്ടു ചുട്ടെരിച്ചു. ഞാൻ അവരോടു മിണ്ടാതെയായി.

ഒരുനാൾ സ്കൂൾ വിട്ടു വീട്ടിൽ എത്തുമ്പോൾ കയ്യിൽ ചീട്ടുകെട്ടുമായി നില്ക്കുന്ന കുഞ്ഞമ്മയുടെ രൂപം ഇന്നും മനസ്സിലുണ്ട്. അന്നുമുത്തൽ ചീട്ടു കളിയായി ഞങ്ങളുടെ പ്രധാന വിനോദം.

എട്ടു വർഷങ്ങൾ കടന്നു പൊയ് കുഞ്ഞമ്മക്കും ചിറ്റപ്പനും ഒരു കുഞ്ഞിനെ താലോലിക്കുവനുള്ള ഭാഗ്യം സിധിച്ചില്ല. വര്‍ഷങ്ങളായി പരീക്ഷിച്ച മരുന്നും മന്ത്രവും ഒന്നും ഫലം കണ്ടില്ല. കുത്തുവാക്കുകൾ കൊണ്ട് അവരെ പലരും വേദനിപ്പിച്ചു. ഒടുവില്‍ കുഞ്ഞമ്മ  ഒരു വലിയ തീരുമാനമെടുത്തു . Adoption "ഞാൻ ഒരു കുട്ടിയെ ദെത്ത്എടുക്കുവാൻ പോകുന്നു" അവർ പറഞ്ഞു. ആ വാക്കുകള ആരും അംഗികരിചില്ല.ഇടത്തരം കുടുംബങ്ങളിൽ ഇത്തരം തീരുമാനങ്ങൾ വളരെ കുറവാണു.  പക്ഷെ അവർ അവരുടെ വാക്കുകളിൽ ഉറച്ചുനിന്നു. ഒടുവിൽ ചിറ്റപ്പൻ കുഞ്ഞമയുടെ നിര്ബന്ധത്തിനു വഴങ്ങിൽ. മറ്റുള്ളവര മൗനം   പാലിച്ചു. ആ മൗനം  അവർ സമ്മതമായി കണക്കാക്കി.

 പിന്നെ കുട്ടിയെ കണ്ടെത്താനുള്ള  വ്യെഗ്രത. ഒടുവിൽ 'പാലക്കാട്ടുള്ള' ഒരു അനാഥാലയത്തിൽ ആരോ ഉപേക്ഷിച്ചു പോയ ഒരു കുട്ടിയെ കണ്ടത്തി. പിന്നീട് ദാട്ടെടുക്കലിന്റെ നൂലാമാലകൾക്ക്‌ പിന്നിലെ നെട്ടോട്ടം. നമ്മുടെ adoption  നിയമങ്ങൽ വളരെ complicated  ആണ്. കുഞ്ഞമ്മയുടെ കഷ്ടപാടുകൾ കണ്ടു എന്റെ  മാമന്മാർ  പണമായും വസ്തുവായും അവരെ സഹായിച്ചു. നാല് മാസങ്ങൾ കൊണ്ട് അവർ ഒരു പിതിയ വീട് പണിതു. 

ഒടുവിൽ ആ വലിയ ദിവസ്സം സമാഗമമായി . കുഞ്ഞമ്മയുടെ മകൻ വീട്ടിൽ എത്തി. എല്ലാവര്ക്കും സന്തോഷം. എതിർത്ത് നിന്നിരുന്ന കുഞ്ഞമയ്ടെ in-laws കുട്ടിയെ കണ്ടപ്പോൾ എല്ലാംമറന്നു സന്തോഷിച്ചു. ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മ എന്റെ കുഞ്ഞമ്മയാണ്, അച്ഛൻ ചിറ്റപ്പനും. എന്റെ അനുജനായത്  കൊണ്ട് അവനെ അവർ "വിനു" എന്ന് വിളിച്ചു.

മൂന്നു മസ്സങ്ങൾ കഴിഞ്ഞു ഇപ്പോൾ മകന് അച്ഛനെയും അമ്മയെയും തിരിച്ചറിയാം. അവൻ എല്ലാവരുടെയും മനസ്സ് കീഴടക്കി. അവൻ കുഞ്ഞമ്മയെ "സൈയ്യമ്മ" (സതി അമ്മ)  എന്നും ചിറ്റപ്പനെ "രാച്ച" (രാജൻ അച്ഛൻ) എന്നും വിളിച്ചു.

പക്ഷെ ആ  സന്തുഷ്ട കുടുംബത്തിനു ദൈവം കാത്തുവച്ചത്  മറ്റൊന്നായിരുന്നു. മൂന്നു മാസങ്ങള്ക്ക് ശേഷം കുഞ്ഞമ്മ Blood Cancer ഉം  pancreas  damage ഉമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു. തുടർന്ന്  അസുഖം ചികിത്സകൾക്കു അപ്രപ്യമായതിനാൽ ആശുപത്രിയിൽ നിന്നും പുറന്തള്ളപ്പെട്ടു. ചില അവസ്സരങ്ങളിൽ ഒരു miracle നായി കാതിരിക്കുകയല്ലാതെ ഡോക്ടര്മാര്ക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല.

അങ്ങനെ ഒരു miracle സംഭവിച്ചില്ല 2004 ഫെബ്രുവരി 11 അം തീയതി കുഞ്ഞമ്മ ഈ ലോകത്തോട്‌ യാത്രപറഞ്ഞു. കുഞ്ഞമ്മയുടെ ജീവിതത്തിന്റെ അവസാന നാളുകളിൽ  ഞനും അവരോടൊപ്പം ഉണ്ടായിരുന്നു. മരിക്കും എന്ന് ഉറപ്പുണ്ടയിട്ടും അവർ സന്തോഷവതിയായിരുന്നു. എന്തോ  നേടി എടുത്ത പോലെ ഒരു സന്തോഷം ആ കണ്ണുകളിൽ കാണാമായിരുന്നു.

 മരിക്കുന്നതിനു മുൻപ് ചിറ്റപ്പന്റെ കയ്യിൽ പിടിച്ചു കൊണ്ട് കുഞ്ഞമ്മ പറഞ്ഞു
" വയസ്സുകാലത്ത് നിങ്ങളെ നോക്കുവാൻ ഒരാണ്‍കുട്ടിയെ തന്നിട്ടാണ് ഞാൻ പോകുന്നത്" 
-ബിജു രാജ്
*********************************************************************************************
NB: ലോകത്തിൽ  143-210 മില്യണ്‍ അനാഥർ ഉള്ളതായി കണക്കാക്കപെട്ടിരിക്കുന്നു. ഓരോ ദിവസ്സവും 5670 കുട്ടികൾ അനാഥരാകുന്നു. ഓരോ വര്ഷവും 14,505.00 പേർ  orphan ആയി മാറുന്നു .ഓരോ 2.2 seconds ലും ഒരാൾ അനാഥനായിമാറുകയും  ബന്ധു എന്ന് വിളിക്കാൻ   ഒരാളും വീടെന്നു വിളിക്കുവാൻ ഒരു ഇടവുംഇല്ലാതെ തെരുവിലെക്കിറങ്ങുന്നു. പഠനങ്ങൾ  സൂചിപ്പിക്കുന്നത് 10%-15% അനാഥ  കുട്ടികൾ  18 വയസ്സാകുന്നതിനു മുൻപ് തന്നെ  അതംഹത്യ ചെയ്യുന്നു എന്നാണു. പെണ്‍കുട്ടികളിൽ 60% പേർ വേശ്യാ വൃതിക്കിറങ്ങുന്നു. 70% ആണ്‍കുട്ടികൾ ക്രിമിനലുകളായി മാറുന്നു.

ഈ കണക്കുകൾ ഞാൻ നിരത്തുന്നത് ഒന്ന് തിരിഞ്ഞു  ചിന്തിക്കുവാൻ വേണ്ടിയാണ്. ഒന്ന് ഓർമ്മപ്പെടുത്തുവാനും,  നമ്മളും നമ്മുടെ കുട്ടികളും  എത്ര  അനുഗ്രഹീതർ ആണ് എന്ന് ഓർമ്മപ്പെടുത്തുവാൻ.

എന്റെ കുഞ്ഞമ്മ ജീവിതം കൊണ്ട് കാണിച്ചു തന്ന ഈ പാഠം ആരുടെയെങ്കിലും കണ്ണുകള്‍ തുറക്കുവാന്‍ നിമിത്തമാകട്ടെ  എന്ന് പ്രാർത്ഥിക്കുന്നു.

Friday, 9 October 2015

My Skit- A SELFIE WITH MAHABALI


SKIT- A SELFIE WITH MAHABALI




A 'Selfie with Mahabali' is a skit written by me.  The skit was webcast on 25 Sep 2015 in a 'Chat Room' named 'Pattinte Plazhi' in beyluxe messenger. The skit was made by compiling and editing  voice messages  of  members in 'Pattinte Palazhi' group.

-------------------------------------------------------------------------------------------------------------------
A SELFIE WITH MAHABALI (SKIT)

Written by : Biju Raj (bubu.123)
Edited by : Jojo (jooknet) 
Presented by : Team Pattinte Palazhi

POEM- CHESS

                                       



My poem on the great mind game 'CHESS', With the beautiful narration of Mr Pankaj Sharma.
------------------------------------------------------------------------------------------------------------------
Written by : Biju Raj
Narration : Pankaj Sharma
Video: Biju Raj

Monday, 8 December 2014

Oru vana malarai jenicchenkil



One of the songs of my music album 'Chinmaya Roopan'
"Oru vana malarayi janichhenkil"

" A musical tribute to Lord Ayyappa"


Lyrics: Biju Raj Surendran
Music: Saifu Pandhalam
Singer: Saifu Pandhalam
Video :Bluemist