Sunday, 1 November 2015

കേരളപ്പിറവി ദിനം

ഇന്ന് നവംബര്‍ 1.കേരളപിറവി ദിനം,കേരളമെന്ന ഹരിത നിബിഡമായ മലയാളമെന്ന മധുര ഭാഷ സംസാരിക്കുന്ന
ഈ കൊച്ചു സംസ്ഥാനം ഇന്ത്യന്‍ ഭൂപടത്തില്‍ നാം ഇന്ന് കാണുന്ന രീതിയില്‍ രേഖപെട്ടിടു ഇന്ന് 59 വര്‍ഷങ്ങള്‍ തികയുന്നു ,1947 ഇല്‍ നമ്മുടെ രാജ്യം സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിനെ കരാള ഹസ്തങ്ങളില്‍ നിനും മുക്തയായതിനു ശേഷമാണു ഐക്യ കേരളം എന്നാ ആശയം മുന്നോട്ടു വന്നത്.

      സ്വാതന്ത്ര്യത്തിനു ശേഷം ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന സംഘ ടിപ്പികുവാന്‍ സര്‍ക്കാര്‍ തീരുമാനികുകയും,അതിന്‍റെഅടിസ്ഥാനത്തില്‍ ,'ഭാസില്‍ അലി' തലവനായ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോർട്ടിൻ പ്രകാരം 1956 November 1 നു തിരുവതാംകൂര്‍,കൊച്ചി ,എന്നെ നാട്ടു രാജ്യങ്ങളും,മലബാര്‍ ഭാഗങ്ങളും,ചേര്‍ന്ന് കേരളം രൂപീകൃതമായി.

    മലയാളി എന്ന വികാരം ഒരു ദിവസം എങ്കിലും നമ്മുടെ മനസ്സില്‍ ഉയര്‍ത്തെഴുന്നെൽക്കുന്നത് ഇ ഒരു ദിവസം മാത്രമാണ്. ഭാഷാ പ്രേമവും,സംസ്ക്കാര മഹിമയും ഇന്ന് കൊട്ടിഘോഷിക്കപ്പെടും നാളെ അവയെല്ലാം വീണ്ടും വിസ്മ്രിതിയിൽ ലെയിക്കും.

    മലയാള ഭാഷാ ദിനവും,കേരളപിറവി ദിനവും,ഒരേ ദിവസമാണ് ആഘോഷിക്കുന്നത്.ദേശവും ,ഭാഷ യും തമ്മിലുള്ളബന്ധംസൂചിപ്പിക്കുവൻ .ഇതില്‍ പരം ഏതുദിനമാനുള്ളത്
    ഭാഷ ദേശവും,ദേശം ജെനങ്ങളും ആണല്ലോ?
    "ഇവിടെ പിറക്കുന്ന കാട്ടു പുല്ലിലുമുണ്ടു ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും,
    ഇവിടെക്കിടക്കുന്ന കാട്ടുകല്ലിലുമുണ്ടു വിവിധ സനാതന ചൈതന്യ പ്രതീകങ്ങള്‍
    കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍ ."(കേരളം വളരുന്നു- പാലാ നാരായണൻ നായർ)
    എന്ന് കേരളത്തെ പറ്റി കവി കല്പ്പിച്ച വർണ്ണനകൾ ഇന്ന് നമ്മുടെ "ദൈവത്തിന്‍റെ സ്വന്തം നാടിനു" ചേരുന്നതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനിടെ ഇന്ന് വിരിയുവാൻ ചെടികളില്ല കാടുകളില്ല എങ്ങും തരിശുഭൂമിയും ഉണങ്ങിവരണ്ട പാടങ്ങളും നീര്‍വറ്റി യ ജലസ്രോതസ്സുകളും.ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ ഇന്ന് പിശാചുക്കൾ താണ്ഡവമാടുന്നു. ജാതിപ്പോരും മതപ്പോരും രാഷ്ട്രിയ ചെരിപോരും ഇന്നിവിടെ നടമാടുന്നു. ഇന്ന് "പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍" പടരുന്നത്‌ നമ്മുടെ ഈ ദുഷ്കീർതികളും
    മലയാളഭാഷ ശ്രേഷ്ഠഭാഷയായി ലോകം അംഗീകരിചിട്ട് 3 വർഷത്തോളമാകുന്നു. നമ്മുടെ ഭാഷക്ക് ഇത്രയുംഖ്യാതി ഉണ്ടായിട്ടും മലയാളികളായ നമ്മൾ മലയാളം മറക്കുന്നു അല്ലെങ്കിൽ മലയാളം സംസാരിക്കുന്നത് നാണക്കേടായി കരുതുന്നു.
    നമ്മുടെ അയല്‍സംസ്ഥാനങ്ങളായ ,തമിഴ്നാട്‌,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെ നമുക്ക് കണ്ടു പഠിക്കാം. അവിടുത്തെ ഭരണകൂടം ഭാഷയെ പരിഭോഷിപ്പിക്കുവനായി എന്തല്ലാമാണ് ചെയ്യുന്നത്. വളരെ സമ്പന്ന മായതും മഹാത്തായതുമായ ഒരു ഭാഷയും സം സ്കാരവും നമുക്കുണ്ട് അത് കാത്ത് സൂക്ഷിക്കേണ്ട കര്‍ത്തവ്യം ഓരോ കേരളിയനും ഉണ്ട്. അതിനായി പ്രവർത്തിക്കുവാൻ കേരളപ്പിറവി ദിവസ്സമായ ഇന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
    എല്ലാവർക്കും കേരള പിറവി ആശംസകൾ

    - ബിജു രാജ്

No comments:

Post a Comment