Thursday, 29 October 2015

Jacqueline ഓർമ്മകൾ

Jacqueline ഓർമ്മകൾ
***************************
ഇന്നലെ  ഞാൻ താമസിക്കുന്ന സ്ഥലത്തിന്റെ അടുത്തായി ഒരു accident നടന്നു. ' accident' എന്നാ വാക്ക് നമുക്ക് ഒരു പുത്തരി അല്ല. എങ്കിലും ഇന്നലെ ഞാൻ കണ്ട accident എന്നെ വല്ലാതെ വേദനിപ്പിച്ചു.

ഇന്നലെ നടന്ന ആ സംഭവം  പണ്ട്  ഞാൻ   വായിച്ച ഒരു ജീവിത  കഥയിലേക്ക്‌ എന്റെ  ഓർമകളെ   കൂട്ടികൊണ്ടു  പോയി.   'ജാക്വിലിൻ  സുബര്ടിയോ' എന്നാ ഒരു പെണ്‍കുട്ടിയുടെ  കഥ 'Texas' ഇൽ നൃത്തവും   ഇംഗ്ലീഷ്  ഭാഷയും  അഭ്യസിക്കാൻ  പോയ ഒരു Venuezuelan  സുന്ദരി. അവൾ വീട്ടുകര്ക്കും കൂട്ടുര്ക്കും പ്രിയപ്പെട്ട 'ജാക്വി'  ആയിരുന്നു. കണ്ണുകൾ കൊണ്ടു കഥ പറയുന്ന സുന്ദരിക്കുട്ടി!

സെപ്റ്റംബർ 19, 1999 രാത്രി  ജാക്വി ഒരു  പിറന്നാൾ പാർട്ടിയിൽ  പങ്കെടുത്തു  സുഹൃത്തുക്കൾ, ലോറ ഗരേരോ എന്നിവര്ക്കൊപ്പം വീട്ടിലേക്കു മടങ്ങുകയായിരുന്നു.  കാർ ഓടിച്ചിരുന്ന ഡ്രൈവെരോ ജാക്വിയോ കൂട്ടുകാരോ മദ്യപിചിട്ടുണ്ടയിരുന്നില്ല.

മറുവശത്ത് ഈ കഥയിലെ വില്ലൻ  റെജിനാൾഡ് Stephey, ഒരു 18-കാരനായ ഹൈ സ്കൂൾ വിദ്യാർഥി, ഒരു പാർട്ടിയിൽ തന്റെ സുഹൃത്തുക്കളുമായി മദ്യപിച്ചതിന് ശേഷം തന്റെ SUV ഭ്രാന്തമായി ഓടിച്ചു വീട്ടിലേക്കു  മടങ്ങുന്നു

1999 ലെ ആ  തണുത്ത പ്രഭാതത്തിൽ ജാക്വിയുടെയും സ്റെഫേ  യുടെയും വണ്ടികൾ കൂട്ടി മുട്ടി  !!!! ഹെഡ് ഓണ്‍ ..!!

ജാക്കി യുടെ സുഹൃത്തുക്കൾ തൽക്ഷണം കൊല്ലപ്പെട്ടു.

കാർ തീ പിടിച്ചു ജാക്കിയുടെ  കാൽ  സീറ്റിനടിയിൽ കുടുങ്ങി. അവൾക്കു രക്ഷ പെടാൻ കഴിഞ്ഞില്ല . തീജ്വാലകൾ ഒരു വ്യാളി കണക്കെ  അവളെ കവരുന്നു തിന്നുകൊണ്ടിരുന്നു. ഒടുവിൽ   അഗ്നിശമനി എത്തി തീ കെടുത്താൻ ശ്രമിച്ചു.  വാഹനത്തിൽ നിന്ന് എല്ലാവരെയും നീക്കാൻ ശ്രമീക്കുന്നതിനിടയിൽ തീ വീണ്ടും ആളി പടർന്നു.

ജാക്കി  കത്തികൊണ്ടിരിക്കുന്ന  കാറിൽ  പെട്ടുകിടന്നു. അവൾ അലറിവിളിച്ചു. ബധിരനായ അഗ്നി അതൊന്നും ചെവിക്കൊണ്ടില്ല. അഗ്നി അവളുടെമേൽ പ്രതികാര താണ്ഡവമടി.
ഒടുവിൽ വളരെ നേരത്തെ ശ്രമത്തിനുശേഷം അന്ഗി ശമന വാഹനം  തീ  കെടുത്തി   

ജാക്കിയുടെ  ശരീരത്തിൽ  60 ശതമാനമായി പൊള്ളലേറ്റു. കണ്‍പോളകൾ  കത്തി നശിച്ചു കൈ വിരലുകള വെന്തുരുകി.അവളുടെ  മുടി, ചെവി, മൂക്ക്, ചുണ്ട് എല്ലാം അഗ്നി ആവേശ പൂർവ്വം വിഴുങ്ങി.  ഡോക്ടർ മാര്ക്ക്   പ്രതീക്ഷകൾ ഉണ്ടാര്യിരുന്നില്ല എങ്കിലും അവൾ മരണത്തെ  അതിജീവിച്ചു.

അവളുടെ ജീവൻ നിലനിർത്തുവാൻ 40 ഓളം മേജർ ശസ്ത്രക്രിയകൾ നടതെണ്ടാതായിവന്നു. അവൾ വിധിക്ക് കീഴടങ്ങിയില്ല. 2 വര്ഷങ്ങള്ക്ക് ശേഷം അവൾ ടെക്സസ് ഇൽ മാധ്യമങ്ങളിൽ പ്രത്യക്ഷപെട്ടു . തന്റെ വികൃത  രൂപം ലോകത്തെ കാണിച്ചു കൊടുക്കുവാൻ,  മദ്യപാനത്തിന്റെ വിപത്ത് എന്ത് എന്ന് ലോകത്തെ അറിയിക്കുവാൻ പോസ്റ്റർ ആയും വീഡിയോ ആയും അവൾ നിറഞ്ഞു നിന്നു. തന്റെ   ജീവിതം ഇല്ലാതാക്കിയ  സ്റെഫേ ക്ക് മാപ്പ് നല്കി കൂടെ  കൂട്ടി.

'Drunken drive ' ഇന്റെ  മുദ്രയായി  അവൾ ഇന്നും നില കൊള്ളുന്നു 

ഒരു ചെറിയ 'ത്രിൽ' അല്ലെങ്കിൽ ഒരു ചെറിയ അശ്രദ്ധ ഒരു ജീവകാലം മുഴുവൻ വേദനികാൻ  ഉള്ള വക സമ്മാനിക്കാം.

ഓരോ വർഷവും  1 മില്യണ്‍ ജീവൻ accident ഇൽ നഷ്ടപെടുന്നു എന്നാണ്  കണക്കു. ഓരോ 3 മിനിറ്റ് ലും  ഒരു കൊച്ചു കുട്ടി accident ഇൽ മരിക്കുന്നു. റോഡ്‌ accident എന്നത് ഒരു ആഗോള വിപത്തായി മാറിയിരിക്കുന്നു.

ജാക്ക്വിയുടെയും  റെഗ്ഗി യുടെയും ഈ കഥ നമുക്ക് ഒരു  ഒർമയാവട്ടെ!!!!

- ബിജു രാജ്

No comments:

Post a Comment