Sunday, 1 November 2015

HAPPY BIRTHDAY 'APJ ABDUL KALAM'

ഇന്ന് ഒക്ടോബർ 15. ലോക പൌരന്റെ ജന്മദിനം. അനന്തതയുടെ അഗ്നി ചിറകിലേറി   നമ്മുടെ ആകാശ സ്വപ്നങ്ങള്‍ക്ക്  നിറം പകര്‍ന്ന്‍  സ്വപ്നം കാണുവാൻ പഠിപ്പിച്ച ജനങ്ങളുടെ പ്രസിഡണ്ട്‌ ആയിരുന്ന  APJ അബ്ദുൽ കലാം ജനിച്ച ദിവസ്സം.

1931ൽ ഇന്നേ ദിവസ്സമാണ് അബ്ദുൽ കലാം ജനിച്ചത്‌. കടൽ തീരത്ത് നിന്നും കക്കകൾ പെറുക്കിയും പത്രം വിറ്റും വളർന്ന് രാജ്യത്തിന്റെ പ്രഥമ പൗര സ്ഥാനം വരെ അലങ്കരിച്ച മഹാ പുരുഷൻ. ലളിത ജീവിതവും ഉയര്ന്ന ചിന്തയും ജീവിത വര്യയാക്കി ലോക യുവത്വത്തിന് മാതൃകയായി കാലങ്ങളിൽ നേടിയെടുത്ത  പരിജ്ഞാനം തലമുറകളിലേക്ക്  പകര്ന്നു കൊടുക്കാൻ ജീവിതം തന്നെ പ്രാര്ത്ഥന ആക്കിയ കർമയോഗി.

ഒരു മനുഷ്യ ജന്മം എങ്ങനെ ആയിരിക്കണം എന്ന് നമ്മളെ കാട്ടിത്തന്നു മരണം കൊണ്ടുപോലും അസ്സുയ ഉളവാക്കി 2015 ജൂലൈ 27 അം തീയതി  ആ മഹാ പുരുഷൻ കാല യവനികയ്ക്ക്  പിന്നിൽ മറഞ്ഞു.

ഭൗതികമായി  നമ്മളെ വിട്ടു പറിഞ്ഞു വെങ്കിലും എപിജെ അബ്ദുള്‍ കലാം നമ്മളിൽ എന്നും  ജീവിക്കും. നമ്മളെ അതിരുകളില്ലാതെ സ്വപം കാണിക്കുവാൻ, അനന്ത വിഹായസ്സിൽ മഴയ്ക്ക് മുകളിൽ ഉയർന്ന് പറക്കുവാൻ കഴുകനകുവാൻ നമ്മളുടെ ചിറകുകൾക്ക് കരുതേകുവാൻ, നമുക്കായ് ലോക സമാധാനത്തിന്റെ കഥകൾ പറയുവാൻ.

അദ്ദേഹത്തിന്റെ ഈ ജന്മദിനത്തിൽ ജന്മദിനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ആ സ്മരണയിൽ സമർപ്പിക്കാം:

ജന്മദിനം
**********
"നമ്മൾ കരയുന്നത് കണ്ടു
അമ്മ ചിരിക്കുന്ന ഒരേ ഒരു ദിനം" _APJ

നമ്മുടെ രാജ്യത്തിലെ ഓരോ അമ്മമാരും ഓരോ APJ അബ്ദുൽ കലാമിന് ജന്മം നല്കട്ടെ !!!
"ഹാപ്പി ബർത്ത് ഡേ അബ്ദുൽ കലാം "

-ബിജു രാജ്

No comments:

Post a Comment